പുത്രരില്ലായ്കയാലത്തൽ

രാഗം: 

മുഖാരി

താളം: 

ചെമ്പ

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

ദശരഥൻ

പുത്രരില്ലായ്കയാലത്തൽ‍ മമ മാനസേ

എത്തുന്നതിന്നു ഞാനോർത്തേനീവണ്ണം  

അശ്വമേധംകൊണ്ടു ദേവകളെയിനി നാം

നിശ്ചയം പ്രീതരായിച്ചെയ്തീടേണമല്ലോ    

ഇത്ഥമഹമെന്മനസി കരുതിനേന്‍ താപസ 

തത്വമറിയുന്ന നീ അരുളീടുക കാര്യം