ദേവകളെ നിങ്ങൾ‍ പീഡിക്കവേണ്ടാ

രാഗം: 

മലഹരി

താളം: 

അടന്ത

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

മഹാവിഷ്ണു

ദേവകളെ നിങ്ങൾ‍ പീഡിക്കവേണ്ടാ

രാവണനെ ഞാൻ‍ കൊന്നീടുന്നുണ്ട്

ശോചിച്ചീടോല്ലാ ശോചിച്ചീടോല്ലാ

തൽബന്ധുജനത്തെയും പുത്രപൌത്രരെയും

സത്വരം കൊന്നീടുന്നുണ്ട് ഞാൻ തന്നെ   

അവനിയിൽ ദശരഥൻ തന്‍റെ തനയനായ്‌

അവതരിച്ചീടുന്നേനിന്നുതന്നെ ഞാൻ

ദേവകളെല്ലാവരും വാനരരായി

അവനിയിലവതരിച്ചീടേണമല്ലോ