ഉച്ചത്തിൽ ഗ്രഹമഞ്ചുമഞ്ചിതമാം

രാഗം: 

പൊറനീര

താളം: 

ചെമ്പട

ആട്ടക്കഥ: 

പുത്രകാമേഷ്ടി

ഉച്ചത്തിൽ ഗ്രഹമഞ്ചുമഞ്ചിതമാം കൂറംശവും ലഗ്നവും

സ്വച്ഛം കർക്കടകമായ രമ്യസമയേ ലോകൈകരക്ഷാർത്ഥമായ്

ഭക്തൻ പംക്തിരഥന്നു ചിത്തകുതുകം ചെമ്മേ വരുത്തീടുവാൻ

ചിത്രം വന്നു ജനിച്ചു കോസലമഹാരാജാത്മജയാം ഹരി: