ഇന്ദ്ര രാവണനു ഘോരവരങ്ങളെ

രാഗം: 

ബിലഹരി

താളം: 

അടന്ത

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

ബ്രഹ്മാവ്

ഇന്ദ്ര , രാവണനു ഘോരവരങ്ങളെ ചിന്ത തെളിഞ്ഞു നൽകി മുന്നം

സന്തതമൊരൊഴിവുമില്ലയെന്നാലെ

അനന്തശായിയാലെയുള്ളെന്നതു നൂനം

പോക നാമിനി ക്ഷീരാബ്ധി തന്നിൽ‍

മാനുഷനായിനിയവതരിച്ചു വിഷ്ണു കൗണപരെയെല്ലാം കൊല്ലും

മാനസതാപത്തെച്ചെയ്കവേണ്ടാ നിങ്ങൾ

നൂനമിതിനൊഴിവുണ്ടാക്കും ഗോവിന്ദൻ‍