രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ദൈതേയകുലദീപ! ദീനജനാവന! നീ
ചേതസി കോപിച്ചീടരുതേ
ഏതവനിങ്ങനെ ചെയ്തുപദേശം
ഏതുമറിഞ്ഞീല ഹേ ഹേതു ഞാൻ വീര !
ബാല്യമതിൽത്തന്നെ വല്ലാതെതീർന്നിവൻ
വല്ലതുമിങ്ങനെ ചൊല്ലുന്നതല്ല ഞാൻ
നല്ലൊരുപദേശമല്ലൊ ചെയ്തതും
ഇല്ല സുരേശ്വര! തെല്ലുമേ സംശയം
ദാസനിവൻ ഗരുഡാസനൻ തന്നുടെ
വാസന കളാവാൻ പ്രയാസമിതെത്രയും;
ശാസനയും പരിഹാസമതാക്കി മേ
വാസവാരെ! വീര്യ ഭാസുര ദൈത്യേശ !