രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കേൾക്ക ഹേ ജനക! മേ വാക്കേവമധുനാ
ഒക്കവേ കഥിച്ചീടാം ധിക്കരിച്ചീടൊലാ
മൂഢതനശിച്ചീടാൻ പ്രൗഢനാം ഗുരുതന്റെ
ഗൂഢോപദേശംതന്നെ ഗാഢകാരണം കേൾക്ക
ഖേദങ്ങൾ ഒഴിവാനും മോദം സംഭവിപ്പാനും
ആദികാരണമിന്നു സാദരം കഥിച്ചീടാം.
ഈരേഴുലോകങ്ങൾക്കും കാരണനായീടുന്ന
നാരായണദേവനെ ആരാധിക്കയേ നല്ലൂ