നക്തഞ്ചരാധിപ തവ വാക്കു

രാഗം: 

സൌരാഷ്ട്രം

താളം: 

ത്രിപുട

ആട്ടക്കഥ: 

പ്രഹ്ലാദ ചരിതം

കഥാപാത്രങ്ങൾ: 

ശുക്രൻ

നക്തഞ്ചരാധിപ തവ വാക്കു കർണ്ണപീയൂഷമാം 

നിത്യവും തവാജ്ഞയാലേ സത്തമ! ഞങ്ങൾ വാഴുന്നു

നിന്നുടയ ബുജബലം മൂന്നുലോകങ്ങളിലും 

മന്ദമെന്യേ വാഴ്ത്തീടുന്നു നന്ദനീയ ഗുണശീല !

ഐശ്വര്യമേറീടുന്ന നിൻ  ബാലകാനാം പ്രഹ്ലാദനെ 

കുശലവിദ്യകളിന്നു ആയവണ്ണം പഠിപ്പിക്കാം