ദൈതേയകുലദീപ

രാഗം: 

മുഖാരി

താളം: 

ചെമ്പട

ആട്ടക്കഥ: 

പ്രഹ്ലാദ ചരിതം

കഥാപാത്രങ്ങൾ: 

ശുക്രൻ

ദൈതേയകുലദീപ!  ദീനജനാവന! നീ 

ചേതസി  കോപിച്ചീടരുതേ 

ഏതവനിങ്ങനെ ചെയ്തുപദേശം 

ഏതുമറിഞ്ഞീല ഹേ  ഹേതു ഞാൻ വീര !

ബാല്യമതിൽത്തന്നെ വല്ലാതെതീർന്നിവൻ 

വല്ലതുമിങ്ങനെ  ചൊല്ലുന്നതല്ല ഞാൻ 

നല്ലൊരുപദേശമല്ലൊ ചെയ്തതും 

ഇല്ല സുരേശ്വര! തെല്ലുമേ സംശയം 

ദാസനിവൻ ഗരുഡാസനൻ തന്നുടെ 

വാസന കളാവാൻ പ്രയാസമിതെത്രയും;

ശാസനയും പരിഹാസമതാക്കി  മേ 

വാസവാരെ! വീര്യ ഭാസുര ദൈത്യേശ !