ജീവനാഥ നീ കേൾക്കയെന്മൊഴി

രാഗം: 

എരിക്കലകാമോദരി

താളം: 

അടന്ത

ആട്ടക്കഥ: 

പൂതനാമോക്ഷം

കഥാപാത്രങ്ങൾ: 

ദേവകി

ജീവനാഥ! നീ കേൾക്കയെന്മൊഴി

ബന്ധുജീവ സുകുമാരാധര!

ഭാവമിങ്ങനെ പരിചൊടു കാൺകമൂലം തേ

പരിതോഷം വളരുന്നു പരിചിലീവസന്തേ

പല്ലവാംഗുലികൊണ്ടു പരിചൊടു ചെമ്മേ

വല്ലഭ! വിളിക്കുന്നു വനമിതാ നമ്മേ

മുല്ലബാണകേളിയിൽ മോദേന മേന്മേൽ

മുതിരുക നാമിനി മലർമഞ്ചമതിന്മേൽ

ഫുല്ലമുല്ലവള്ളികൾ പുതുമലർനിരചൂടി

നല്ല ചെമ്പകം തന്നെ നലമൊടു തഴുകി

പല്ലാവാധരമിതാ പരിചൊടു നുകരുന്നു

വല്ലാഭാങ്കേ വാഴുന്ന വാമാക്ഷിമാർപോലെ

ഗന്ധഗിരിമാരുതദന്തിയിൽ കരയേറി

അന്തരായമെന്നിയേ അന്തികദേശേ

സന്ധിതശരനായ സരസിജശരനൊടു

സന്ധിപറവാൻ മമ ബന്ധു നീ നാഥ!