മായയായ് ചെയ്‌വേനുപായമിതിനധുനാ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

പൂതനാമോക്ഷം

കഥാപാത്രങ്ങൾ: 

പൂതന

മായയായ് ചെയ്‌വേനുപായമിതിനധുനാ

ആയതിന്നിനി വൃഥാ അരുതരുതു താമസം

ഉഗ്രസേനാത്മജ! തേ വ്യഗ്രത വളർക്കും

ദുരാഗ്രഹിയെച്ചെന്നു ഞാൻ നിഗ്രഹിച്ചീടുവൻ

മതിയിലതി വിസ്മയം മയനുമപി നൽകുന്ന

പൂതനാകപടമിതു ഭൂതലേ വിശ്രുതം