നന്ദനിലയമതാ കാണുന്നു

രാഗം: 

തോടി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

പൂതനാമോക്ഷം

കഥാപാത്രങ്ങൾ: 

ലളിത

നന്ദനിലയമതാ കാണുന്നു പശു-

വൃന്ദവുമൊരു ദിശി വിലസുന്നു ദധി-

(ദധി)വിന്ദു പരിമളവും ഇളകുന്നു ഇനി-

മന്ദമെന്നിയെ കടന്നീടുന്നേൻ

അരവിന്ദനയനനിഹപോൽ വാഴുന്നു

അരങ്ങുസവിശേഷതകൾ: 

മന്ദമെന്നിയെ കടന്നീടുന്നേൻ… എന്നത് അക്ഷരം ഇരട്ടിച്ച്.

ദധിവിന്ദുപരിമളവും.. വിസ്തരിക്കും