നക്തഞ്ചരിമാരിൽ

രാഗം: 

സൌരാഷ്ട്രം

താളം: 

ചെമ്പട

ആട്ടക്കഥ: 

പൂതനാമോക്ഷം

കഥാപാത്രങ്ങൾ: 

കംസൻ

നൃശംസോഥ കംസോ വിളംബം വിനൈനാം

പ്രലംബാദിസേനാമലം പ്രേഷയിത്വാ

സമന്താദനന്തം നിഹന്തും നൃഗാദീൽ

പുനഃ പൂതനാം ഖ്യാതനാനാപദാനാം

നക്തഞ്ചരിമാരിൽ കീർത്തിയിത്രയില്ലിന്നാർക്കുമേ

അത്യുദാരവിക്രമേ! നീ കൃത്യമൊന്നു ചെയ്യേണം

ദുർമ്മതി ശൗരി തന്നുടെ കർമ്മമോരോന്നോർക്കിലോ

നിർമ്മര്യാദം തന്നെ എന്നു മന്മനസി തോന്നുന്നു

ഗോപഗേഹേ വൈരിതന്നെ പാപൻ നയിച്ചു ഗൂഢം

ഗോപായനം ചെയ്യുന്നൊരപായമൊട്ടും കൂടാതെ

അനുബന്ധ വിവരം: 

കരിപൂതനയുടെ തിരനോക്കും കരിവട്ടവും

മനോധർമ്മ ആട്ടങ്ങൾ: 

കരിവട്ടം