ആളിമാരേ വരികരികിൽ

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പട

ആട്ടക്കഥ: 

പൂതനാമോക്ഷം

കഥാപാത്രങ്ങൾ: 

ദേവകി

പ്രഭാപൂരം ശൗരേർഗ്ഗതമിവ ബഹിഃ സ്തന്യവിവരൈഃ

കുചാഗ്രം ബിഭ്രണാ വികചവിശദാംഭോജവദനാ

നികാമം സന്നാംഗീ സപദി വസുദേവസ്യ ഗൃഹിണീ

തദാനീമാസന്ന പ്രസവസമയാളീരചകഥൽ

ആളിമാരേ! വരികരികിൽ ആലപിതം കേൾക്ക നിങ്ങൾ

തളരുന്നു മമ മേനി തരുണേന്ദുമുഖിമാരേ!

അഞ്ചാറുബാലകരെ അഞ്ചാതെ കംസൻ മുന്നം

പഞ്ചത ചെയ്തതുമോർത്താൽ ചഞ്ചലത പെരുകുന്നു

അഷ്ടമനാം ബാലകനെ ദുഷ്ടൻ കൊലചെയ്യാതെ

പുഷ്ടമോദം പത്മനാഭൻ പെട്ടെന്നു രക്ഷിക്കണം