രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പാർത്ഥാൻ പാണിതലേന ദുസ്തരമഹാമോഹാർണ്ണവോത്താരകേ-
ണാർത്തത്രാണപരോസ്പൃശൽ സ ഭഗവാനുത്ഥായ നേമുശ്ചതേ
തത്ര ദ്രാക്സമുപാഗതാം വനചരീം സന്താപഭാരാർദ്ദിതാം
പ്രാപൃച്ഛൽ കുതുകാകുലോഥ കുഹനാമർത്യാകൃതിർമാധവഃ
വദ നീ! വനചാരിണീയിഹ
വരുവതിനൊരു ഹേതുവെന്തയി?
വദനം തവ കദനാവിലമാകുവാനധുനാ
മൃദുവചനേ! കിമു കാരണം?
ഏതെന്നാകിലുമില്ലൊരപായം എന്തിനുമുണ്ടിങ്ങുചിതോപായം
ഖേദമശേഷം വിട്ടിനി നീയും ചേതസി ധീരത കലരുക ന്യായം
അരങ്ങുസവിശേഷതകൾ:
കുന്തി പുത്രദുഃഖവിവശയായി ഇരിക്കുന്നു. കൃഷ്ണൻ ജലം ജപിച്ച് തളിച്ച് പാണ്ഡവരെ ജീവിപ്പിക്കുന്നു. ഈ സമയത്ത് മലയത്തി പരിഭ്രാന്തയായി ഓടിക്കയറി വരുന്നു. ശ്രീകൃഷ്ണനെ കണ്ട് ഭക്ത്യാദരവോടെ കൈകൂപ്പി വണങ്ങി നിൽക്കുന്നു. കൃഷ്ണന്റെ പദം.