പുറപ്പാടും നിലപ്പദവും

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

വിഖ്യാതാഃ പാണ്ഡുജാതാ ജതുഗൃഹദഹനാനന്തരം ജന്തുപൂർണ്ണം

കാന്താരാന്തമ്നിതാന്തം നിശിചരനിധനാ യാകലയ്യാസമന്താത്

പാഞ്ചാലാൻ പ്രാപ്യ കൃഷ്ണാം തദനു സമുപയമ്യാഗതാ അർദ്ധരാജ്യം

ഗാന്ധാരീശാദവാപ്താ സ്ഥിരസുഖമവസൻ കൃഷ്ണഭക്ത്യാർദ്രചിത്താഃ

നിലപ്പദം

ആര്യ ധർമ്മധീരധീകൾ- വീരശൗര്യ വാരിധികൾ

ദൂരിത നിഖിലാദികൾ ഭാരതഭവ്യനിധികൾ

ആർത്തവിദ്യാവിഭവന്മാർ ആർത്തരക്ഷാദീക്ഷിതന്മാർ

കീർത്തനീയചരിതന്മാർ കൃത്തസർവ്വശാത്രവന്മാർ

ചന്ദ്രകുലവിഭൂതികൾ ഇന്ദ്രതുല്യവിഭൂതികൾ

ഇന്ദ്രപ്രസ്ഥേഭൂപതികൾ നന്ദിച്ചുവാണു കൃതികൾ

ധർമ്മസചിവന്മാരൊത്തു ശർമ്മമേറും രീതിയോർത്തു

നിർമ്മലമാം നാടുപാർത്തു ധർമ്മജൻ നിത്യവും കാത്തു.