നിഷ്ഠുരതര തവ ചേഷ്ടിതമിതു

രാഗം: 

ബിലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

മലയത്തി

അഥ തദ്വചസി ശ്രവണം വിശതി

സ്ഫുടമുല്പതിതാഗ്നി കണാക്ഷിയുതാ

കുടിലഭ്രുകുടി വ്യഥയാ ദയിതം

സഹസാ സഹ സാ കുപിതാച കഥൽ

നിഷ്ഠുരതര തവ ചേഷ്ടിതമിതു ബഹു-

കഷ്ടമശുഭ ജുഷ്ടം!

അഷ്ടി വെടിഞ്ഞു നീ നേടിയ നിർമ്മല-

നിഷ്ഠാഫലമപി ഝടിതി വിനഷ്ടം.

രാട്ടിൻ കല്പനയെന്നിവിടാരോ

കഷ്ടിച്ചൊരുമൊഴി ചൊന്നതു നീയും

കേട്ടപ്പോഴേ കെട്ടിയൊരുങ്ങി

ധാർഷ്ട്യത്തോടു തിരിച്ചതുമിതിനോ?

ദുഷ്ടത ചെയ്തതിനായ് കിട്ടിയ പല-

കെട്ടും ചുമടുമിതെത്ര വിചിത്രം?

കാട്ടിലെടുത്തുട നെറിയുവ നിവയെൻ-

വീട്ടിലിരുന്നാൽ ദുരിതം നിയതം.

കണ്ടവരുടെ മുതൽ മോഹിച്ചിട്ടൊരു

വീണ്ടുവിചാരവുമെന്യേ നീ ബത 

കണ്ടകകർമം കാട്ടിയതിനിതു കണ്ടു-

കൊൾകഫലമുടനടി മൂഢാ!

പഞ്ചാനനനിഭ ശൗര്യ പരാക്രമ-

ലുഞ്ഛിത രിപുശിര പഞ്ചാത്മജരുടെ-

പഞ്ചതയാൽ പൃഥ തേടിടു മിടരിഹ

കിഞ്ചന നിന്നെയുമിന്നറിയിപ്പേൻ

അരങ്ങുസവിശേഷതകൾ: 

ക്രോധാധിക്യത്താൽ നാലാമിരട്ടിയെടുത്തു പദം.