ധീരാ മാരുതനന്ദനാ വൈരിദാരുണാ

രാഗം: 

സുരുട്ടി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

ഇത്യുക്തവന്തമഥ ദുസ്സഹകോപവേഗാ-

ദ്ദന്ദഹ്യമാനമിവ ഹാസ്തിനമേവ ഗന്തും

ഉദ്യുക്തവന്തമനുനീയ സഹോദരം തം

പ്രാഹ സ്മിതേന സ യുധിഷ്ഠിര ഏധിതാന്ധ്യം

ധീരാ! മാരുതനന്ദനാ! വൈരിദാരുണാ! ധീരാ!

നേരായ് ഞാനുരയ്ക്കുന്ന സാരഗീരുകളൊന്നു

പാരാതെ ചെവിതന്നു നേരേ ധരിക്കുകിന്നു.

കാര്യമെന്തെന്നായാലും  ഭൂരികോപമോർത്താലും

ഘോരാപത്തിനിയലും കാരണമാമാരിലും

ക്രോധം ദിവ്യരെപ്പോലും ആധിയിലാഴ്ത്തിപോലും

ഹാ ധിഗ് ദുഷ്കൃതമൂലം സാധോ! മാറ്റുകീശീലം

തന്നുടെ കർമ്മം പോലെ തന്നെല്ലാം വരും കാലേ

എന്നിരിക്കുകയാലേ ഖിന്നത വൃഥാവലേ.

ശാന്തതകൊണ്ടെങ്ങുമേ ചിന്തിതം കൈവരുമേ

അന്ധജാശയൊന്നുമേ പന്തിയാവില്ലെന്നുമേ

ബന്ധുവില്ലാതോർക്കുമേ ബന്ധുവായിരിക്കും മേ

സിന്ധുജാകാന്തൻ നമ്മെ സന്തതം കാത്തീടുമേ