രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ജീവനായക! തവ ഭാവം പകരാനെന്തേ?
വേവുന്നു മമ ചിത്തം പാരം.
ഈവണ്ണം മുഖത്തൊരു വൈവർണ്ണ്യം ഭവാനോർത്തൽ
ഇവളല്പവുമിതിനപ്പുറ മങ്ങൊരു-
ദിവസത്തിലു മറിവീലത്ഭുതമിതു.
മന്നവൻ നിന്നെയഭിനന്ദിച്ചതായ് സമ്മാന-
മൊന്നിനാൽത്തന്നെയൂഹിച്ചിടാം.
എന്നതിനാലാവഴി വന്നതല്ലീവല്ലായ്മ
പിന്നെന്തൊരു കാരണമിന്നിതിനെ-
ന്നെന്നോടിഹ വെളിവായതരുൾചെയ്ക.
കുന്തിയാം തമ്പുരാട്ടി തന്തിരുരമക്കളാകും
അന്തജാതികളൊത്തു സന്തുഷ്ടിതേടുന്നോ?
നീയന്തികേ ചെന്നു കണ്ടോ? കാന്താ! തവ-
സന്താപത്തിനു വകയെന്തെങ്കിലുമവരിൽ കലരുന്നിതോ?
അരങ്ങുസവിശേഷതകൾ:
അസാവേരിയിലും ഈ പദം പതിവുണ്ട്.
മലയത്തി ചിന്താഗ്രസ്തയായി മലയനെ കാത്ത് ഇരിക്കുന്നു. മലയൻ പ്രവേശിക്കുന്നു, സമ്മാനങ്ങൾ മലയത്തിക്ക് കൊടുക്കുന്നു. മുഖത്ത് പ്രസന്നഭാവം കാണായ്കയാൽ പദം ആടുന്നു.