രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
തദനുവിപിനമേത്യ ഭീമസേന-
സ്തരുനികരാൻ പരിഘേണ പാതയിത്വാ
ഗഹനഗഹനതാം ച വീക്ഷ്യ ദൂരാ-
ദഥ ഋഷിവാടമിമാം തതാന ചിന്താം
ഘോരഗഹനമിദമാർക്കും ബഹു- ഭീരുതചേർക്കുവതത്രേ
സൂരപഥാവധിയുയരും പല- ദാരുലതകളിത കാണ്മൂ
ശരഭഗഭീരനിനാദം ചില- ദരികളിൽ മാറ്റൊലി കൊൾകേ
കരിമുഖസത്വസമൂഹം പുരു- പരവശമോടുന്നിവിടെ
ജടിലതമാലപലാശ ദ്യുതി- വടിവൊടിഹകണ്ടു മയൂരം
സ്ഫുടമിഹ നീരദബുദ്ധ്യാ ബത- നടനവിധം തുടരുന്നു
വനശിഖിബാധിതപാർശ്വൻ മൃഗ- ഗണവരരോധിതമാർഗ്ഗൻ
ഇണയോടുചേർന്നൊരു ഹരിണം എരി- കനലിലഹോ കരിയുന്നു
ഹൂതഘൃതമധുതിലഗന്ധാൽ വരു- മളിനിരപോൽ പുക പൊങ്ങി
അഹിനകുലാദിയിണങ്ങി മുനി- വനമിത കണ്ടുതുടങ്ങി
വിസ്രമധികതരമെന്തേ അതി- ദുസ്സഹമിദ, മിവിടല്ലോ
അസ്രപകുടി, രണമതിനാ യുട- നത്ര വിളിക്കുവനവനെ