കഷ്ടം ഞാൻ ചെയ്‌വതെന്തേ?

രാഗം: 

പുന്നഗവരാളി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

മന്ത്രവാദി

(ആത്മഗതം)

കഷ്ടം ഞാൻ ചെയ്‌വതെന്തേ? വെട്ടീടുമെന്നെയിപ്പോൾ

കിട്ടാത്തൊരുക്കു ചൊന്നാൽ പെട്ടുപിഴക്കാം പക്ഷെ

(ദുര്യോധനനോട്)

കൊല്ലരുതെന്നെ, ഇഷ്ടമെല്ലാം ഞാൻ ചെയ്തീടുവൻ,

ചൊല്ലീടാം ഒരുക്കവ- യില്ലാതിതു സാധിക്കാ.

അർക്കനെ വിളക്കായി വെക്കേണം അതിൻ മുമ്പിൽ-

അക്കലാനിധിയെ അണക്കേണം വട്ടകയായ്

മൂഴക്കിരുട്ടുചേർക്ക ദീപത്തിൻ മുന്നിൽ

ഇരുനാഴി കടുവാനുര വേണം കലശത്തിനായ്

ആനമുട്ടയും രാമബാണങ്ങളും വിശേഷാൽ-

വേണം ഇരുപത്തൊന്നു ഞർക്കിലയും ജലത്താൽ

മണ്ണിനാൽ കയറൊരു തൊണ്ണൂറുമാറും

നിലാവിന്നുടെ കിളുന്നോ, ടിരുട്ടിന്റെ ഞെട്ടും വേണം

(ദ്രുതം)

പിന്നെ കുരുതിക്കളം തന്നിലറുത്തീടുവാൻ

കന്യക ദുശ്ശളയെ ഇന്നേ നോമ്പുനിർത്തേണം!

ഇത്തരമെല്ലാംകൂടി യൊത്തുവന്നാകിൽ നിഴൽ-

ക്കുത്തി ഞാനൊടുക്കീടാം പാർത്ഥരെയസംശയം!