രാഗം:
ആട്ടക്കഥ:
പേന്ദ്രശംഖോത്ഥിതതാരനിസ്വന-
പ്രനഷ്ടമോഹാഭിമധുദ്വിഷം ഗതാ
സ്നുതാസ്രലിപ്താ പുളകാം ഞ്ചിതാംഗകാ
തദാ മുദാ ഭക്തിവശീകൃതാ പൃഥാ.
നിലപ്പദം
ഇന്ദിരാസുഖവാസ മന്ദിരായിതൻ ദേവൻ
ഇന്ദിന്ദിരാരാധിത സുന്ദരചികുഭാരൻ
ഇന്ദ്രനീലാശ്മകാന്തികന്ദളമഞുളാംഗൻ
ഇന്ദ്രാദിവൃന്ദാരകവന്ദാരുവൃന്ദാവൃതൻ
മന്ദാരാധികോദാരൻ നന്ദാദിഗോപാലക-
നന്ദിത, നുപനിഷൽസുന്ദരീസങ്കീർത്തിതൻ
അന്നാദികോശങ്ങളിൽ ഛന്നനായ്മിന്നുന്നവൻ
മൂന്നുലകിനും മൂലകന്ദമാകും മുകുന്ദൻ
സാന്ദ്രസൗഹാർദ്ദം പാണ്ഡുനന്ദനാവനം ചെയ് വാൻ
മന്ദമെന്നിയേ പുരിതന്നിൽനിന്നെഴുന്നള്ളി
അരങ്ങുസവിശേഷതകൾ:
ഇത് നിലപ്പദം ആണ്.