അസമാശുഗവിജയപതാകേ

രാഗം: 

കാമോദരി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

ഭീമൻ

മ്ലാനീഭൂതനദീനസൂനുവദനാം വിസ്രസ്തവൃത്രോല്ലസ-

ദ്ധമ്മില്ലാം വിനിമീലിതോല്പലദൃശാം സംഭോഗലക്ഷ്മോജ്ജ്വലാം

വ്യാകീർണ്ണാദ് ഭുതതാരഹാരതരളാമാപാണ്ഡുരാം പാർഷതീം

ശ്യാമാമപ്യവലോക്യ ഹർഷുലമനാഃ പ്രോവാച വാതാത്മജ

അസമാശുഗവിജയപതാകേ! കുസുമാധിക മൃദുതനുലതികേ!

ബിസസൂനമനോഹരവദനേ!അസിതോല്പലനയനേ! കാൺക

മതിലധികം മങ്ങി രഥാംഗ സ്തനവിഭ്രമവേഗമടങ്ങി

ഉഡുഘർമ്മാങ്കുരതതിചിന്നി ഗ്ഗഗനകപോലാന്തേ മിന്നി

ഗതയാമകയായ് വിലസീടും ശതലോചന നിന്നൊടു തുല്യം

ഗതിനിർജ്ജിതബാലമരാളേ! രതിതാന്തത തേടുന്നധുനാ.

പുലർകാലവരാംഗിയെയീർഷ്യാ- കുലമായും രമണനെ ലജ്ജാ-

കുലമായും രമണനെ രോഷാ വിലമായും നിശ നോക്കുന്നു.

ഇന്നിതു കണ്ടിവളുടെ പതിയെ കനകോജ്ജ്വലകരനികരത്താൽ

ഗളഹസ്തം ചെയ്യുന്നവനായ് വിളറിവെളുത്തിവൾ പിരിയുന്നു

വരവർണ്ണിനി! എന്നോടു വിരഹം വരുമിതുപോലിന്നു നിനക്കും

ചെറുതുണ്ടൊരു കാര്യമതിന്നായ് ത്വരിതം വനമേറണമിപ്പോൾ