രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ആയാന്തം പ്രതി പൂരമേവ കാളമേഘ-
പ്രായാഭം ദ്രുതമിവ പാർത്ഥകാളരാത്രീം
പശ്യംസ്തം മലയവരം ജഗാമ ചിന്താ-
മിത്ഥം തദ്ബലഗണനോദ്യതസ്സുശർമ്മാ
അകലെയൊരു കാളിമയെ- ന്തതുലമിഹ കാണ്മു?
ഗഗനതല മെത്തിയതി- ഗഹനതര മായഖില-
നഗര ജനതക്കു ധൃതി – യകലുമാറിപ്പോൾ.
കരിമുകിലിനം താണു ധരണിയണയുന്നോ?
പുരിയിതിലഹോ നീല ഗിരിവരികയാമോ?
ഭസിതത്രിപുണ്ഡ്രപരിലസിത നരരൂപം
അസിതരുചിചയനടുവിലാശു തെളിയുന്നു
ദന്തിവരദന്താദിയേന്തിവരുമിവനിൽ
ഗ്രന്ഥംകളാചമിവ ചന്തമരുളുന്നു.
അലമലം ഇതോർത്തു കഥ- മലയനിവനത്രേ
കലിതരസ മിന്നിവന്റെ- ബലമതറിയേണം
അരങ്ങുസവിശേഷതകൾ:
സുശർമ്മാവ് ദുര്യോധനന്റെ നിയോഗപ്രകാരം ഭാരതമലയന്റെ മാന്ത്രികശക്തി പരീക്ഷിക്കാനായി കോട്ടവാതിൽക്കൽ പാറാവ് നടത്തുന്നതുപോലെ കാത്തുനിൽക്കുന്നു. ദൂരെ നോക്കി ആത്മഗതം.