വല്ലാതെ ചിലശങ്കകളുള്ളിലിന്നു

രാഗം: 

ഉശാനി

താളം: 

ത്രിപുട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

മലയത്തി

വല്ലാതെ ചിലശങ്കകളുള്ളിലിന്നു മേ

വല്ലഭാ! വളരുന്നഹോ!

എല്ലാം നീയുള്ളതുപോൽ ചൊല്ലീടേണമെന്നോടു

വല്ലാതെങ്കിലുമുടനല്ലാതടങ്ങാ ഞാനും.

പാർത്ഥന്മാരുടെ വാർത്ത ഞാൻ ചോദിക്കവേ നീ

യോർത്തു നെടുവീർപ്പിട്ടതും

സൂത്രത്തിൽ ചൊന്നോരു മാൻ കുട്ടിയുടെ കഥയും

ചേർത്തു ചിന്തിച്ചിട്ടെനിക്കൊട്ടല്ലേ പരിഭ്രമം