മതി മതി സകലമറിഞ്ഞിതു

രാഗം: 

മോഹനം

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

മതി മതി സകലമറിഞ്ഞിതു  ഞാനും

മതിമുഖിമാരുടെ മനമതികഠിനം.

അതിസാഹസമായ് പ്പോയ് സൂതനിധനം

വ്യഥവേണ്ടവൻ ജീവിക്കും നൂനം

ഇല്ലിതിൽ മാന്ത്രികനോടു വിരോധം

എല്ലാം കുരുപതി ചെയ്തപരാധം

അല്ലലതിന്നവനേൽക്കും നിഭൃതം

നല്ലതു വരും നീ ഗമിക്ക നികേതം