പറവാനും മാത്രമില്ലെൻ

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

മലയൻ

പറവാനും മാത്രമില്ലെൻ പരിഖേദഹേതുവേതും

തരുണീ! നിസ്സാരമത്ര ചെറുതാണക്കാര്യമെടോ!

തിരിയെപ്പോരുമ്പോൾ കാട്ടിലൊരു പൊയ്കവക്കിൽക്കണ്ടു

ഹരിണിയൊന്നിനെക്കൂടഞ്ചരുമകുട്ടികളോടും

ഒരു രസം തോന്നി ഞാനുമൊടിവിദ്യയൊന്നു ചെയ്തു

മരണപ്പെട്ടുപോയയ്യോ! ഹരിണക്കുട്ടികളഞ്ചും.

പുരുതാപമോടുപേട കരയുന്ന വിധമോർത്തെൻ

കരൾ കത്തീട്ടപ്പോൾമുതലുരുവാട്ടമിയന്നു ഞാൻ