നിശാടമൂഢാ വാടാ നിശാടമൂഢാ

രാഗം: 

ആഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

ഭീമൻ

നിശാടപടലാടവീദഹന ഘോരദാവായിതഃ

കഠോരതരഹേതിമാനിതി ഹിഡിംബസമ്മർദ്ദനഃ

ജൂഹാവ കടുഗർജ്ജനൈർന്നിഖിലഭീഷണം തൽകുടീ-

സനീഡമഭിഗമ്യ തം മഖവിരോധിനം രാക്ഷസം

നിശാടമൂഢാ! വാടാ! നിശാടമൂഢാ!

അശേഷവിശ്വവിനാശകരാശര-

നിശാരണാനിശദീക്ഷാരൂക്ഷൻ

നിശാകരാന്വയ സംഭവനാമി-

ക്കൃശാനുസഖസുതനോടു രണത്തിനു

ചടച്ച മാമുനിമാരോടു ഭുജബല-

മെടുത്തു നീ ഞെളിയേണ്ടെടാ കീടാ!

പടുത്വമുണ്ടെന്നാകിലുടൻവ-

ന്നടുക്കുകെന്നൊടു മടികൂടാതേ

തടിച്ച നിന്നുടെ തടി ദൃഢമടരിൽ

കടുത്തഗദകൊണ്ടിടിപൊടിയാക്കി

അടച്ചു സാധുവിശങ്കടസങ്കട-

മടക്കുവൻ ഞാൻ ഝടിതി ശഠോത്തമ!

കുറച്ചുനാളായിരകാത്തും കൊണ്ടി-

രിക്കുമീ മദ്ഭുജഭുജഗങ്ങൾ

ഉരത്തതവഗളവിഗളൽ പ്രാണക-

മരുത്തിനാലടയട്ടതിമോദം