നിരുപമനയനിഷ്ഠനാം ജ്യേഷ്ഠപാദന്റെ

രാഗം: 

തോടി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

സഹദേവൻ

നിരുപമനയനിഷ്ഠനാം ജ്യേഷ്ഠപാദന്റെ

തിരുവരുളാദരിക്ക നാം

വരധർമ്മം നരോപാധിധരിക്കയാൽ ധർമ്മഭൂവെ-

ന്നുരപൊങ്ങുമീ മഹാത്മാവുരചെയ്യില്ലനുചിതം

മഹിതശമാദി കണ്ടഹോ! ശ്രീഭഗവാനും

ബഹുമാനിക്കുന്നീദ്ദിവ്യനെ

അഹിതർ ചെയ്യും ചതികളിവ ബാധിക്കാതവണ്ണം

വിഹിതമാം കർത്തവ്യമിസ്സഹജാതൻ വിധിച്ചീടും