ധൂർത്ത ചൊല്ലിയതെന്തു

രാഗം: 

ഘണ്ടാരം

താളം: 

അടന്ത

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

ഭീമൻ

ധൂർത്ത ചൊല്ലിയതെന്തു നരഹരിമൂർത്തിപോലെ മുതിർന്നു നിൻ

ചീർത്തമൂർത്തി പിളർന്നെഴും ചുടുരക്തമിന്നു കുടിക്കുവൻ

നേർത്തു നിശിചരഹതക നില്ലെട പാർത്തിടുക മമ ചതുരത

തീർത്തു തവകഥ കീർത്തി മുനിഹിത പൂർത്തിയിവ ഭുവിചേർത്തിടാം

അരങ്ങുസവിശേഷതകൾ: 

യുദ്ധത്തിൽ ഭീമൻ രാക്ഷസനെ വധിക്കുന്നു.