ധാർത്തരാഷ്ട്ര മഹാമതേ തൊഴുതേൻ

രാഗം: 

സാരംഗം

താളം: 

ത്രിപുട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

ത്രിഗർത്തൻ (സുശർമ്മാവ്)

ബിഭ്രദ്ധാരാധരാധ്വാതിഗതപൃഥുശിരഃ ശ്വഭ്രഗംഭീരവക്ത്ര-

പ്രോദ്ഗച്ഛദ്ഘോരസിംഹാരവബധിരിതദിഗ്ദന്തി കർണ്ണാന്തരാളഃ

ദ്രാഘിഷ്ഠോദ്ഗാഢദാർഢ്യോദ്ഭടവിടപിഭുജാ വിക്രമാക്രാന്തചക്രഃ

പ്രോദ്ദാമാ സ്ഥാസ്നുപൃഥ്വീധരവരസദൃശഃ പ്രോത്ഥിതോദ്ധാ സുശർമ്മാ

ധാർത്തരാഷ്ട്ര! മഹാമതേ! തൊഴുതേൻ – ചീർത്ത മോദത്തൊടു-

കീർത്തനീയ ചരിത്ര! ഞാനധുനാ.

പാർത്ഥിവോത്തമ! ഭുവനഭീഷണ!

ഭൂരിഭുജബല ഭൂതി വിശ്രുത!

ശത്രുഭൂപനിബർഹണാ! കരണീയമെന്തു കഥിക്കവിരവൊടു