ദുഷ്ടാ നീ നില്ലെടാ ദൂരെ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

ത്രിഗർത്തൻ (സുശർമ്മാവ്)

അഥ പുരവരണാന്തർഭാഗമഭ്യേതുകാമം

പവനജവനഗത്യാ ഗോപുരാന്തം പ്രവിഷ്ടം

കടുതരരടിതേന ത്ര്യക്ഷരൂക്ഷസ്സുശർമ്മാ

മലയകുലപതീം തം സന്നിരുദ്ധ്യാചചക്ഷേ

ദുഷ്ടാ! നീ നില്ലെടാ ദൂരെ – ഇഷ്ടം പോലിതിലേ

കോട്ടയിൽക്കേറാമോ ചോരാ?

ഒട്ടുമെന്നനുവാദം കിട്ടാതെ വന്നിവിടെ

കട്ടുകേറിടുവതൊത്തതോ പറക?

തട്ടി നിന്റെ തല പിഷ്ടമാക്കീടുവൻ

അരങ്ങുസവിശേഷതകൾ: 

മലയൻ ദുര്യോധനനുള്ള കാഴ്ചദ്രവ്യങ്ങളുമായി പ്രവേശിക്കുന്നു.  കോട്ടയിലേക്ക് പ്രവേശിക്കുന്നു, സുശർമ്മാവ് തടുത്ത് പദം.