ചന്ദ്രകുലകുമുദിനീ പൂർണചന്ദ്രാ

രാഗം: 

സൌരാഷ്ട്രം

താളം: 

ത്രിപുട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

മുനി(മാർ-താപസന്മാർ)

ചന്ദ്രകുലകുമുദിനീ പൂർണചന്ദ്രാ! ഭവാനെന്നും

സാന്ദ്രമോദം ജയിച്ചാലും ഇന്ദ്രതുല്യപ്രതാപനായ്

നിർജ്ജിതവിമാഥിയാം നിൻ പ്രാജ്യഗുണം പാർത്തു കണ്ടാൽ

പൂജ്യരിതുപോലില്ലാരും രാജ്യാശ്രമമുനേ! പാരിൽ.

കീർത്തി തവ നാകലോകേ കീർത്തിക്കുന്നു പുരസ്ത്രീകൾ

ചീർത്തമോദം നാഗസ്ത്രീകൾ പേർത്തും നാഗലോകത്തിലും.

അത്തലുണ്ടൊന്നറിയിക്കാൻ പാർത്ഥിവകുലാവതംസ!

ഓർത്തിടുമ്പോൾ ഭയം പാരം കാത്തുകൊൾക ഞങ്ങളെ നീ.  

ധൂർത്തനാകും നിശാചരൻ ഗർത്തവക്ത്രനാമധേയൻ

സത്രം തപസ്സെന്നല്ലഹോ നിത്യകർമ്മവും ബാധിപ്പൂ

പെട്ടെന്നവനെ ഹനിച്ചു ശിഷ്ടജന രക്ഷചെയ്ക

വിഷ്ടപനാഥൻ നിങ്ങൾക്കു കൂട്ടുണ്ടല്ലോ സദാകാലം