എന്നാൽ കാണട്ടെടാ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

ത്രിഗർത്തൻ (സുശർമ്മാവ്)

എന്നാൽ കാണട്ടെടാ! നിന്റെ ധന്യത്വമിപ്പോൾ

എന്നോടു കൂടുകില്ലെടാ!

ഉന്നത വീര്യനായീടുന്നോരി- ത്രിഗർത്തേന്ദ്രൻ

നിന്നെയിന്നു ബത കൂസുമോ? നരിയെ-

വെന്നിടാൻ ഹരി പരുങ്ങുമോ? വരിക!

അരങ്ങുസവിശേഷതകൾ: 

പദശേഷം, മലയൻ തന്റെ മന്ത്രവിദ്യ കൊണ്ട് സുശർമ്മാവിനെ മയക്കുന്നു. ബോധം തിരിച്ചുകിട്ടിയ സുശർമ്മാവ് മലയനെ വന്ദിച്ച്, കോട്ടക്കുള്ളിൽ പോവാൻ അനുവാദം കൊടുക്കുന്നു.