ഇല്ല നാഗരികഭംഗിതിങ്ങിയിതുപോലെ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

മലയൻ

കോട്ടയ്ക്കുള്ളിൽക്കടന്നിട്ടവനവിടവിടെച്ചുറ്റി നോക്കുന്നനെരം

തോട്ടത്തിൽ കുട്ടിമാൻ കണ്ണികളുടെ കളിയും രത്നസൗധപകിട്ടും

ആട്ടംപാട്ടോട്ടനെന്നീവകയുമഴകൊഴുക്കിട്ടപോൽക്കണ്ടു വല്ലാ-

തൊട്ടുക്കൊന്നത്ഭുതപ്പെട്ടമൃതനദിയിലാറാടി നിന്നോർത്തിതേവം

ഇല്ല നാഗരികഭംഗിതിങ്ങിയിതുപോലെ മറ്റു പുരമിങ്ങു ഞാൻ

തെല്ലുമാറ്റമിയലാതെ ശുദ്ധമറവന്റെമാതിരി ചരിപ്പതും

നല്ലതല്ല, മനുശക്തിയാലൊരുമനോഹരാകൃതിയെടുക്കണം,

ചെല്ലണം തദനു തമ്പുരാന്റെ തിരുമുമ്പിലിമ്പമൊടു തൽക്ഷണം

അരങ്ങുസവിശേഷതകൾ: 

മലയൻ ദുര്യോധനന്റെ കോട്ടയ്ക്കുള്ളിലെ കാഴചകൾ കണ്ടാനന്ദിക്കുന്നു. അമൃതനദിയിൽ സ്നാനം ചെയ്യുന്നു. തന്റെ മനഃശ്ശക്തികൊണ്ട് തമ്പുരാന്റെ തിരുമുമ്പിൽ പോകനായി ഒരു മനോഹരരൂപം കൈക്കൊള്ളുന്നു. ദുര്യോധനസവിധത്തിലേക്ക് യാത്രയാവുന്നു.