അരുൾ ചെയ്തീടരുതേവം

രാഗം: 

നീലാംബരി

താളം: 

ത്രിപുട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

മന്ത്രവാദി

അരുൾ ചെയ്തീടരുതേവം അടിയനോടുടയോരേ!

ഒരു നൂറും അഞ്ചും തമ്മിൽ ഒരു ഭേദമുണ്ടോ മമ?

എല്ലാരും തമ്പുരാന്മാരല്ലോ പാർത്താലിവന്നു,

വെല്ലത്തിനൊരുവശം നല്ലതല്ലെന്നാകുമോ?

നാരായണനവർക്കു നേരേതുണയുമുണ്ട്

ഇക്കാര്യമോർത്തതുപോലും തീരാത്ത ദുരിതമാം

അതിനാൽ ഞാൻ ചെയ്കയില്ല, ഇഗ്ഗതി വിലക്കുന്ന കർമ്മം

മതിയിൽ വല്ലായ്മയേതും ഇതുമൂലം തോന്നരുതേ!