രാമഹരേകൃഷ്ണ!രാജീവലോചന

രാഗം: 

ശങ്കരാഭരണം

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

രോമശൻ

ഏവമുക്തവതിപാണ്ഡുതനൂജേ
ദൈവചോദിതഇവാപമുനീന്ദ്രഃ
ലോമശോളഥദിവമിന്ദ്രദിദൃക്ഷുർ-
ന്നാമകീർത്തനപരോനരകാരേ.

പല്ലവി
രാമഹരേകൃഷ്ണ!രാജീവലോചന
പാലയരാവണാരേ

ചരണം 1:
കാണായതെല്ലാറ്റിനുംകാരണമാകുന്നതും
കാലസ്വരൂപനായകൈവല്യമൂർത്തിയുംനീ

ചരണം 2:
കാര്യജാലങ്ങളെല്ലാംകാരണാതിരിക്തമായ്‌
കാണുന്നില്ലതുകൊണ്ടുകാണുന്നതെല്ലാംഭവാൻ

ചരണം 3:
ശുക്തിരജതംപോലെമിഥ്യയാകുന്നിതെല്ലാം
ഇത്ഥമറിവാൻപലയുക്തികളുണ്ടുനൂനം

ചരണം 4:
ഉത്പത്തിവിനാശങ്ങളുള്ളതസത്യമെന്നു
ഉൾപ്പൂവിലുദിപ്പാനുംത്വൽപാദഭക്തിനൽകൂ

ചരണം 5:
ദേഹാദിമമതയുംദേഹിക്കുനീകാരണം
സാഹചര്യംകൊണ്ടെന്നുസാധുക്കൾചൊല്ലീടുന്നു

ചരണം 6:
ജീവേശ്വരന്മാർതമ്മിൽഭേദമില്ലെന്നുറച്ചാൽ
ജീവന്മുക്തനാകുന്നുകേവലമവൻതന്നെ

അർത്ഥം: 

ശ്ലോകം:- അർജ്ജുനനോട് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്ന സമയം ദൈവത്തിനാൽ പ്രചോദനം കൊണ്ടെന്നപോലെ ലോമശൻ (രോമശൻ എന്നും കാണുന്നു) എന്ന മഹർഷിവര്യൻ ഇന്ദ്രനെ കാണാനുള്ള ആശയോടെ വിഷ്ണുനാമസങ്കീർത്തനം ചെയ്തുകൊണ്ട് സ്വർഗ്ഗത്തിൽ എത്തി.

പദം:- അല്ലയോ രാമാ, കൃഷ്ണ, രാവണന്റെ ശത്രുവായുള്ളവനേ, താമരക്കണ്ണാ രക്ഷിച്ചാലും! കാണുന്നതും കാണാത്തതുമായ എല്ലാറ്റിനും കാരണക്കാരൻ ആയ നീ കാലത്തിന്റെ രൂപമുള്ളവനും കൈവല്യമൂർത്തിയും ആകുന്നു. കാര്യങ്ങൾ എല്ലാം കാരണത്തിൽ അതിരിക്തമായതിനാൽ ഒന്നും കാണുന്നില്ല, കാണുന്നതാകട്ടെ ഭവാനെ തന്നെ. എല്ലാം മിഥ്യ, മായ ആണെന്നറിയാൻ യുക്തി ഉണ്ട്. ജനനമരണങ്ങൾക്ക് വിനാശസംഭവിച്ച് മോക്ഷം നേടാനുള്ള സത്യം നിന്റെ പാദ ഭക്തി തന്നെ. ജീവാത്മാവും പരമാത്മാവും തമ്മിൽ ഭേദമില്ല എന്ന് വിശ്വസിച്ചാൽ ജീവന്മരണമുക്തി നേടി എല്ലാം നിന്നിൽ ചേരും.