മനുജതിലകമമ

രാഗം: 

മദ്ധ്യമാവതി

താളം: 

പഞ്ചാരി 12 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

സുതംസമാഹുയസുശിക്ഷിതാസ്ത്രം
സുരേശ്വരസ്സൂനൃതയാചവാചാ
കദാചിദേനംഗുരുദക്ഷിണാമിഷാൽ
വധംയയാചേദിവിഷദ്വിരോധിനാം

പല്ലവി:
മനുജതിലകമമമൊഴികൾനിശമയാധുനാ

അനുപല്ലവി:
രജനികരകുലാവതംസരത്നമേധനഞ്ജയാശു

ചരണം 1:
അസ്ത്രശസ്ത്രമെങ്കൽനിന്നുപുത്രനീപഠിച്ചതിന്നു
പാർത്ഥിവഗുരുദക്ഷിണതരേണമിന്നുനീ

അർത്ഥം: 

മനുഷ്യശ്രേഷ്ഠാ, ചന്ദവംശമലങ്കരിക്കുന്ന രത്നമേ, ധനഞ്ജയാ, ഉടനെ ഞാന്‍ പറയുന്നത് ശ്രവിക്കുക. പുത്രാ, എന്നില്‍നിന്ന് നീ അസ്ത്രശസ്ത്രങ്ങള്‍ പഠിച്ചതിന് അര്‍ജ്ജുനാ, നീ ഇന്ന് ഗുരുദക്ഷിണതരണം.

അരങ്ങുസവിശേഷതകൾ: 

ഇടതുവശത്തുകൂടി പ്രവേശിക്കുന്ന അര്‍ജ്ജുനന്‍ വലതുഭാഗത്തിരിക്കുന്ന ഇന്ദ്രനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടിട്ട്, വില്ലുകുത്തിപിടിച്ച് നില്‍ക്കുന്നു. ഇന്ദ്രന്‍ എഴുന്നേറ്റ് പദം അഭിനയിക്കുന്നു.