പാകശാസനന്റെ 

രാഗം: 

കാനക്കുറുഞി

താളം: 

പഞ്ചാരി 24 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ചരണം4:
പാകശാസനന്റെ തനയനായിടുന്ന ഞാന്‍ രണത്തി-
ലാകവേ ഹനിച്ചിടുന്നതുണ്ടു നിര്‍ണ്ണയം

ചരണം5:
നാകലോകനാരിമാര്‍കളെ ഹരിപ്പതിനായിവിടെ
വേഗമോടു വന്ന നിങ്ങള്‍ വരിക പോരിനായ്

അർത്ഥം: 

ദേവേന്ദ്രന്റെ തനയനായിടുന്ന ഞാന്‍ രണത്തില്‍ നിങ്ങളെ നശിപ്പിക്കുന്നുണ്ട്, തീര്‍ച്ച. ദേവലോകനാരിമാരെ അപഹരിക്കുവാനായി ഇവിടെ പെട്ടന്നുവന്ന നിങ്ങള്‍ യുദ്ധത്തിനു വരിക.‍