രാഗം:
ആട്ടക്കഥ:
നഗരീ തരസാ രഥിനാമപഹര്‍താ
കീര്‍ത്തിമാശു തരസാരഥിനാ
യുധിനാ മനസാദരിണാ ലംഘ്യാ
പ്രാപേര്‍ജ്ജുനേന മനസാദരിണാ
അർത്ഥം:
മഹാരഥന്മാരുടെ കീര്‍ത്തിയെ കവരുന്നവനും വേഗത്തില്‍ തേരോടിക്കുന്ന സാരഥിയോടു കൂടിയവനുമായ അര്‍ജ്ജുനന്‍ യുദ്ധഭീരുക്കള്‍ക്ക് ഒരിക്കലും ചെന്നെത്താനാവാത്ത അമരാവതീനഗരിയില്‍ ആദരവുറ്റ മനസ്സോടെ ചെന്നുചേര്‍ന്നു.
101 ആട്ടക്കഥകളിലും കെ പെ എസ് മേനോന്റെ കഥകളിയാട്ടപ്രകാരം എന്ന പുസ്തകത്തിലും ‘യുധിനാ മനസാദരിണാ ലംഘ്യാ’ ഈ വരികൾ ‘യുധി നാമ ന സാ ദരിണാ ലംഘ്യാ’ എന്നാണ് കൊടുത്തിരിക്കുന്നത്. അപ്പോൾ അർത്ഥവ്യത്യാസവും ഉണ്ടാകും. പാഠഭേദം ആയി കണക്കാക്കാം.