Knowledge Base
ആട്ടക്കഥകൾ

ദൈവമേ ഹാ ഹാ

രാഗം: 

ആനന്ദഭൈരവി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ശാപേനചാപേതധൃതിർബഭൂവ
ധീരസ്യധീരസ്യമഹേന്ദ്രസൂനോ:
നിന്ദന്നിനിന്ദ്യോപിസപുംസകത്വം
വിചിന്ത്യചിന്താകുലതാമവാപ.

പല്ലവി:
ദൈവമേ,ഹാഹാദൈവമേ

ചരണം 1:
ദൈവാനുകൂലമില്ലാഞ്ഞാലേവംവന്നുകൂടുമല്ലോ

ചരണം 2:
ദേവകീനന്ദനനെന്നെകേവലമുപേക്ഷിച്ചിതോ

ചരണം 3:
എന്നുടെസോദരന്മാരെച്ചെന്നുകാണുന്നെങ്ങിനെ
ഞാൻ

ചരണം 4:
ഖാണ്ഡവദാഹേലഭിച്ചഗാണ്ഡീവംകൊണ്ടെന്തു
ഫലം

ചരണം 5:
അവനീശന്മാർക്കിതിലേറെഅവമാനംമറ്റെന്തോ-
ന്നുള്ളു

ചരണം 6:
എന്തൊരുകർമ്മംകൊണ്ടേവംഹന്തവന്നുകൂടിമേ
 

അർത്ഥം: 

ദൈവമേ, കഷ്ടം! കഷ്ടം! ദൈവാധീനമില്ലായെങ്കില്‍ ഇങ്ങിനെയെല്ലാം വന്നുകൂടുമല്ലൊ. ദേവകീനന്ദനന്‍ എന്നെ തീര്‍ത്തും ഉപേക്ഷിച്ചോ? എന്റെ സോദരന്മാരെ ഞാനെങ്ങനെ ചെന്നു കാണും? ഖാണ്ഡവദാഹവേളയില്‍ ലഭിച്ച ഖാണ്ഡീവം കൊണ്ട് എന്തു ഫലം? ഭൂമിയില്‍ എന്റെ വൈരികള്‍ക്ക് പരിഹസിക്കാന്‍ ഇടയായല്ലൊ. രാജാക്കന്മാര്‍ക്ക് ഇതിലേറെ അപമാനം മറ്റെന്താണുള്ളത്? കഷ്ടം! എന്തൊരു കര്‍മ്മം കൊണ്ടാണ് എനിക്ക് ഇങ്ങനെ വന്നുകൂടിയത്?