Knowledge Base
ആട്ടക്കഥകൾ

ദൈത്യേന്ദ്രപോരിന്നായേഹി

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

നന്ദികേശ്വരൻ

ഹിരണ്യരേതഃപ്രതിമപ്രഭാവന
ഹിരണ്യപൂർവംപുരമേത്യവേഗാൽ
വലദ്വിഷന്നന്ദനനന്ദിനൗതൗ
ദ്വിഷദ്‌ബലംയോദ്ധുമുപാഹ്വയേതാം

പല്ലവി:
ദൈത്യേന്ദ്രപോരിന്നായേഹിദൈന്യമെന്നിയേ
ദൈത്യേന്ദ്രപോരിന്നായേഹി

അനുപല്ലവി:
അത്രവന്നുപൊരുതീടുകിൽപരമ-
നർത്ഥമേവതവവന്നുകൂടുമേ

ചരണം 1:
നന്നുനന്നുനീമായയാമറഞ്ഞെന്നെ
ഇന്നുയുധിവെന്നതഞ്ജസാ

ചരണം 2:
അത്രനീവരികിലാജിചത്വരേ
സത്വരംയമപുരത്തിലാക്കിടും

ചരണം 3:
കൂർത്തുമൂർത്തശരമെയ്തുനിന്നുടയ
ചീർത്തദേഹമിഹകൃത്തമാക്കുവാൻ

ചരണം 4:
നീലമേഘനിറമാണ്ടനിന്നുടയ
കോലമിന്നുതിലജാലമായ്‌വരും

അർത്ഥം: 

ശ്ലോകം:-

പദം:- രാക്ഷസാ യുദ്ധത്തിനായി വന്നാലും. യുദ്ധത്തിനു വന്നാൽ നിനക്ക് നാശം സംഭവിക്കും തീർച്ച. നീ മായാവിദ്യകൊണ്ട് മറഞ്ഞിരിക്കുകയാണ്. യുദ്ധഭൂമിയിൽ ഇപ്പോൾ നീ മുന്നിൽ വന്നാൽ നിന്നെ യമപുരിയിലേക്ക് അയക്കും. കൂർത്തുമൂർത്ത അമ്പുകൾ എയ്തി നിന്റെ തടിച്ച ശരീരം നശിപ്പിക്കുന്നുണ്ട്. കറുത്തമേഘം പോലെ ഉള്ള നിന്റെ ശരീരം ഇന്ന് ഇല്ലാതാക്കുന്നുണ്ട്.