ആട്ടക്കഥ:
ഇന്ദ്രകൽപ്പനപ്രകാരം മാതലി അർജ്ജുനന്റെ സമീപം എത്തുന്നു. വീര്യവാനായിരിക്കുന്ന അർജ്ജുനനിൽ മാതലി പ്രശംസാവർഷം ചൊരിയുന്നു. പാശുപതാസ്ത്രവരലബ്ധി, ദ്രുപദരാജാവിന്റെ ബന്ധിച്ച് ദ്രോണർക്ക് നൽകിയ ഗുരുദക്ഷിണ, പാഞ്ചാലീപരിണയം എന്നീ അർജ്ജുനവീരകഥകൾ എടുത്തുപറഞ്ഞുകൊണ്ടുള്ള മാതലിയുടെ പ്രശംസാവചനങ്ങൾ കേട്ട്ന്താൻ ലജ്ജിയ്ക്കുന്നു എന്ന് അർജ്ജുനൻ പ്രതിവചിയ്ക്കുന്നു. ഈ ദിവ്യരഥം ആരുടേതാണെന്നും അങ്ങ് ആരാണെന്നുമുള്ള അർജ്ജുഅന്റെ ചോദ്യങ്ങൾക്കു മറുപടിയായി മാതലി താൻ ഇന്ദ്രസാരഥിയാണെന്നും ഇന്ദ്രകൽപ്പനപ്രകാരമാണ് താൻ വന്നിരിയ്ക്കുന്നത് എന്നും അർജ്ജുനനെ അറിയിക്കുന്നു. കുശലാന്വേഷണങ്ങൾക്കു ശേഷം ഇന്ദ്രരഥമേറി അർജ്ജുനനും മാതലിയും ദേവലോകത്തേയ്ക്കു യാത്രയാവുന്നു. ഇത്രയുമാണ് ഈ രംഗത്തിലെ ഉള്ളടക്കം. കഥകളിലോകം കണ്ട എക്കാലത്തെയും മികച്ച പദങ്ങളിലൊന്നായ സലജ്ജോഹം ഈ രംഗത്തിലാണ് ഉള്ളത്.