എത്രയും കൃതാര്‍ത്ഥനായി

രാഗം: 

മദ്ധ്യമാവതി

താളം: 

പഞ്ചാരി 12 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ചരണം1:
എത്രയും കൃതാര്‍ത്ഥനായി നിന്നുടെ കൃപാബലേന
 വൃത്രവിമത ഗുരുദക്ഷിണ തരുന്നതുണ്ടു ഞാന്‍

പല്ലവി:
അമരതിലക മമ മൊഴികള്‍ നിശയാധുനാ

ചരണം2:
ഉഭയഥാ ഗുരുത്വമുണ്ട് തവ സുരവരാധിനാഥ
സഭയനല്ല ജീവമപിച ദാതുമിന്നഹം
(അമരതിലക മമ മൊഴികള്‍ നിശയാധുനാ)

അർത്ഥം: 

അങ്ങയുടെ കാരുണ്യാതിരേകത്താല്‍ ഞാന്‍ എത്രയും കൃതാര്‍ത്ഥനായി. വൃത്രവൈരിയായുള്ളവനേ ഗുരുദക്ഷിണ തരുന്നുണ്ട് ഞാന്‍. അമരതിലകാ, എന്റെ മൊഴികള്‍ കേട്ടാലും. രണ്ടുതരത്തില്‍ ഗുരുത്വമുള്ള സുരന്മാരുടെ നാഥനായുള്ള അങ്ങേക്ക് ഈ ജീവന്‍പോലും നല്‍കുന്നതിന് ഭയമുള്ളവനല്ല ഞാന്‍.