സ്മരസായകദൂനാം

രാഗം: 

കാമോദരി

താളം: 

ചെമ്പട 32 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

ഉർവ്വശി

കൽപദ്രുകൽപ്പദ്രുപദേന്ദ്രപുത്രീ-
സാരസ്യസാരസ്യ നിവാസഭൂമിം
നാളീകനാളീകശരാർദ്ദിതാ സാ
മന്ദാക്ഷമന്ദാക്ഷരമേവമൂചേ.

പല്ലവി
സ്മരസായകദൂനാംപരിപാലയൈനാം
സതതം ത്വദധീനാം

ചരണം 1:
അരിവരനിരകളെഅരനിമിഷേണ
അറുതിപെടുത്തുന്നതിലതിനിപുണാ

ചരണം 2:
ശരണാഗതജനപാലനകർമ്മം
കരുണാസാഗരതവകുലധർമ്മം

ചരണം 3:
സപദിവിരചയവിജയപരിരംഭം
സഫലയവിരവൊടുമമകുചകുംഭം

ചരണം 4:
കുരുവരതരികതവാധരബിംബം
അരുതരുതതിനിഹകാലവിളംബം

ചരണം 5:
വില്ലൊടുസമരുചിതടവീടുംതേ
ചില്ലികൾകൊണ്ടയിതല്ലീടരുതേ

ചരണം 6:
കുരുകരപല്ലവമുരസിജയുഗളേ
കുരുവര!യുവജനമാനസനിഗളേ

ചരണം 7:
രതിപതിസമതവകലയേകർണ്ണൗ
രതികൂജിതസുധയാപരിപൂർണ്ണൗ

ചരണം 8:
നിർവാപയമധുരാധരമധുനാ
ദുർവാരംമദനാനലമധുനാ

അർത്ഥം: 

കല്പദ്രു:
കല്പകവൃക്ഷത്തിന് സമാനയായ ദ്രുപദരാജപുത്രിയുടെ ശൃഗാരവിലാസങ്ങള്‍ക്ക് ഇരിപ്പിടമായ അര്‍ജ്ജുനനോട് കാമബാണ പീഡിതയായ ഉര്‍വ്വശി ലജ്ജയോടെ പതുക്കെ ഇങ്ങിനെ പറഞ്ഞു.

സ്മരസായകദൂനാം:
കാമബാണ പീഡിതയും, സദാ ഭവാന് അധീനയുമായ ഈയുള്ളവളെ പരിപാലിച്ചാലും. കരുത്തുറ്റ ശത്രുനിരകളെ അരനിമിഷംകൊണ്ട് അറുതിവരുത്തുന്നതില്‍ അതിനിപുണനായവനേ, കുരുശ്രേഷ്ഠാ, തൊണ്ടിപഴത്തിനു തുല്യമായ ഭവാന്റെ അധരങ്ങള്‍ നല്‍കിയാലും. അതിനു കാലതാമസം അരുതേ. വില്ലിനുതുല്യം അഴകുള്ള ഭവാന്റെ പുരികകൊടി കൊണ്ട് എന്നെ തല്ലരുതേ.

അരങ്ങുസവിശേഷതകൾ: 

1) മികച്ച സ്ത്രീവേഷപദങ്ങളിലൊന്നാണ് സ്മരസായകദൂനാം. 2) പുരുഷവേഷത്തിനെ വലതുവശത്തിരുത്തി, സ്ത്രീവേഷം പതിഞ്ഞപദം ചെയ്യുന്ന കഥകളിയിലെ അപൂർവ്വരംഗമാണിത്.

അനുബന്ധ വിവരം: 

അർജ്ജുനന്റെ വസതിയാണ്  രംഗം.