ശ്രൃണുവചോമേതാത

രാഗം: 

ഭൂപാളം

താളം: 

ത്രിപുട 14 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ആമന്ത്ര്യയാതേപരമേശപാർഷദേ
ധാമപ്രപദ്യാഥപിതുഃകുരൂദ്വഹഃ
ജയേതിജീവേതിസുരൈരഭിഷിടുതോ
ജഗാദവാചംപ്രണതോർജ്ജുനോഹരിം

പല്ലവി:
ശ്രൃണുവചോമേതാത
ശ്രൃണുവചോമേ

ചരണം 1:
അമരപുംഗവസുരവിരോധി-
നിവാതകവചാദികളെയൊക്കയും
സമരസീമനിയമപുരത്തി-
ലയച്ചുഞാനതവകരുണയാ

ചരണം 2:
കാലകേയമുഖാസുരാനപി
കാലഗേഹാതിഥികളാക്കിഞാൻ
ബാലചന്ദ്രാഭരണകിങ്കര-
ബാഹുബലമവലംബ്യസഹസാ

അർത്ഥം: 

ശ്ലോകം:-

പദം:-അല്ലയോ അച്ഛാ, എന്റെ വാക്കുകൾ കേട്ടാലും. ദേവേന്ദ്രാ, സ്വർഗ്ഗത്തിനു വിരോധികളായ നിവാതകവചന്മാരേയെല്ലാം യുദ്ധത്തിൽ, താങ്കളുടെ കൃപകൊണ്ട്, ഞാൻ കൊന്നു. മാത്രമല്ല, കാലകേയനേയും, പരമിശിവന്റെ കിങ്കരന്റെ (നന്ദികേശ്വരന്റെ) കയ്യൂക്കിന്റെ സഹായത്താൽ,  കാലപുരിയ്ക്ക് അയച്ചു.