ശ്രൃണുമേമുനിവരസല്ലാപം

രാഗം: 

മുഖാരി

താളം: 

അടന്ത 14 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

പാർത്ഥംതാപസമേതം
ദൃഷ്ട്വാതത്രാഗതംചതാപസമേതം
തംപ്രോവാചമുദാരം
പ്രഹസന്നമപാരിധിപോളപിവാചമുദാരം.

പല്ലവി:
ശ്രൃണുമേമുനിവരസല്ലാപം

ചരണം 1:
പാർത്ഥവിരഹംകൊണ്ടുപാരംഖേദിച്ചീടുന്നു
കാർത്താന്തിമുതലായപാർത്ഥിവപുംഗവന്മാർ

ചരണം 2:
പാശുപതാസ്ത്രംവാങ്ങിപാകശാസനാന്തികേ
വാസംചെയ്തീടുന്നവാർത്താചെന്നുചൊല്ലേണം.

ചരണം 3:
തീർത്ഥയാത്രയായ്‌ചിലദിവസംകഴിഞ്ഞീടുമ്പോൾ
പാർത്ഥൻവന്നീടുമെന്നുപാർത്ഥിവന്മാരോടുചൊൽക

അർത്ഥം: 

ശ്ലോകം- ദുഃഖിച്ചിരിക്കുന്ന അർജ്ജുനനേയും അവിടെ അപ്പോൾ വന്ന (ലോമശ)മഹർഷിയേയും കണ്ട് ദേവേന്ദ്രൻ ചിരിച്ചുകൊണ്ട് അദ്ദേഹത്തോട് (ലോമശനോട്) ആദരപൂർവ്വം പറഞ്ഞു.

പദം:- അല്ലയോ മഹർഷിവര്യ, എന്റെ വാക്കുകൾ കേട്ടാലും. അർജ്ജുനന്റെ വിരഹം കൊണ്ട് ധർമ്മപുത്രാദികൾ ദുഃഖത്തോടെ ഇരിക്കുകയാണ്. കാർത്താന്തി=കൃതാന്തന്റെ, അതായത് കാലന്റെ മകൻ, ധർമ്മപുത്രൻ.

പാശുപതാസ്ത്രവും ലഭിച്ച് ഇന്ദ്രനോടൊപ്പം വസിയ്ക്കുന്ന അർജ്ജുനന്റെ വാർത്ത താങ്കൾ ധർമ്മപുത്രാദികളോട് ചെന്ന് പറയണം. 

അൽപ്പദിവസം കൂടെ തീർത്ഥയാത്രയ്ക്ക് ചെലവഴിച്ച് അർജ്ജുനൻ വേഗം ധർമ്മപുത്രാദികളുടെ അരികിലേക്ക് എത്തും എന്ന് വേഗം അവരോട് ചെന്ന് പറയുക.