വല്ലതെന്നാലുമിതുതവനല്ലതല്ലെടോ

രാഗം: 

ദ്വിജാവന്തി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

ഉർവ്വശി

സുമണോരഹപഡിയൂളം
ഭണിതം ഏദസ്സ സുണിയ സുരവണിയാ
വക്കുംപക്കമിതവ്വം
വയണം മയണേണ വഞ്ചിയാപത്ഥം

ധസ്വമനോരഥപ്രതികൂലം
ഭണിതമേതസ്യശ്രുത്വാസുരവനിതാ
വക്തുംപ്രാക്രമതൈവം
വചനംമദനേനവഞ്ചിതാപാർത്ഥംപ

പല്ലവി
വല്ലതെന്നാലുമിതുതവനല്ലതല്ലെടോ

ചരണം 1:
അല്ലൽപെരുകിവലയുന്നുഞാനതി-

ചരണം 2:
നില്ലയോകരുണതെല്ലുമേ
കല്ലിനോടുതവതുല്യമേഹൃദയ-
മില്ലതിന്നുബതസംശയമധുനാ

ചരണം 3:
കാമരിപുവോടമർചെയ്കയോഹൃദി
കാമജനസഖിയാകയോ
മന്മഥാർത്തിതവവന്നിടായ്‌വതിനു
നന്മയോടിതരഹേതുവെന്തഹോ

ചരണം 4:
ദിനകരേണരതിസംഗമംദീനമെന്നിയെലഭിച്ചുതൽ-
സൂനുവോടുസുതരാംരമിച്ചതുംജനനി-
യല്ലയോജളമതേതവ

ചരണം 5:
ഇണ്ടൽതീർന്നൊരുവനിങ്ങിനേകയൽ-
ക്കണ്ണിമാരൊടുരചെയ്യുമോ
കണ്ടുകൊൾകഫലമഞ്ജസാഭവാൻ
ഷണ്ഡനായിവരുമെന്നുനിർണ്ണയം

അർത്ഥം: 

സുമണോരഹപഡിയൂളം:
ഈ ശ്ലോകം പ്രാകൃതത്തിലാണ്. തൊട്ടടുത്തു തന്നെ സംസ്കൃത ശ്ലോകവും കൊടുത്തിരിക്കുന്നു.
തന്റെ മനോരഥത്തിന് പ്രതികൂലമായ ഇവന്റെ വാക്കുകള്‍ കേട്ടിട്ട് കാമനാല്‍ വഞ്ചിതയായ ദേവസ്ത്രീ അര്‍ജ്ജുനനോട് ഇങ്ങനെ പറഞ്ഞു.

വല്ലതെന്നാലുമിതു:
എന്തായാലും ഭവാനിതു നല്ലതല്ല. ദു:ഖം കനത്ത് വലയുന്നു ഞാന്‍. ഭവാന് ഒട്ടും കരുണ ഇല്ലയോ? കല്ലിനു തുല്യമാണോ ഭവാന്റെ ഹൃദയം? അതിനു സംശയമില്ല. കഷ്ടം! കാമരിപുവോട് യുദ്ധം ചെയ്തതിനാലോ, കാമന്റെ പിതാവിന്റെ സഖാവാകയാലോ, മറ്റെന്തുകാര്യത്താലാണ് അങ്ങേയ്ക്ക് കാമപീഡ വരാതിരിക്കുന്നത്? ആദിത്യനോട് രതിസംഗമം ലഭിച്ചശേഷം ആദിത്യപുത്രനോടും കൂസലില്ലാതെ രമിച്ചത് ജളനായ നിന്റെ ജനനിയല്ലെ? ഒരുവന്‍ സുന്ദരിമാരോട് മടിയില്ലാതെ ഇങ്ങിനെയൊക്കെ പറയുമോ? കണ്ടുകൊള്‍ക ഇതിന്റെ ഫലം, തീര്‍ച്ചയായും ഭവാന്‍ നപുംസകമായിതീരും.

അരങ്ങുസവിശേഷതകൾ: 

1)അന്ത്യചരണത്തിലെ ‘കണ്ടുകൊള്‍ക’ മുതല്‍ മൂന്നാം കാലത്തിലേക്ക് കയറ്റിയാണ് എടുക്കുക.

പദാവസാനത്തില്‍ അര്‍ജ്ജുനനെ ശപിക്കാനൊരുങ്ങുന്ന ഉര്‍വ്വശി പെട്ടന്ന് സ്തംഭിച്ചുനിന്ന് വീണ്ടും ചിന്താധീനയാകുന്നു. അര്‍ജ്ജുനന്റെ രൂപലാവണ്യമോര്‍ത്തുള്ള സന്തോഷവും, കാമപാരവശ്യവും, ആഗ്രഹം നിവൃത്തിക്കാത്തതിലുള്ള സങ്കടവും, മാറി മാറി നടിച്ചിട്ട് ഉര്‍വ്വശി നിശ്ചയദാര്‍ഢ്യത്തോടെ അര്‍ജ്ജുനനെ ശപിക്കുന്നു. ഉര്‍വ്വശി പിന്നോട്ട് മാറി, താനും അര്‍ജ്ജുനനുമായുള്ള ഭീമമായ അന്തരം ഓര്‍ത്ത് ജാള്യതയോടെ ശിരസ്സുകുനിച്ച് നിഷ്ക്രമിക്കുന്നു. ശാപമേറ്റ അര്‍ജ്ജുനന്‍ അതിയായ ദു:ഖത്തോടെ നിലത്തുവീണ്, തളര്‍ന്നിരിക്കുന്നു.

2) നാടകീയവും ഭാവോജ്വലവുമായ മുഹൂർത്തങ്ങളാണ് ഈ പദത്തിനു ശേഷമുള്ള അഭിനയത്തിൽ ഉള്ളത്.

അനുബന്ധ വിവരം: 

1) പ്രാകൃതത്തിലുള്ള അപൂർവ്വശ്ലോകമാണ് ഈ രംഗത്തിലുള്ളത്.
2) മഹാഭാരതത്തിൽ കർണ്ണജനനരഹസ്യം അർജ്ജുനൻ അറിയുന്നത് കുരുക്ഷേത്രയുദ്ധത്തിനു ശേഷമാണ്. കോട്ടയത്തു തമ്പുരാന്റെ ആട്ടക്കഥയിലെ ഈ പദത്തിൽ അതിനും വളരെ നേരത്തേ തന്നെ ആ രഹസ്യം ഉർവ്വശി അർജ്ജുനനോട് പറയുന്നു. മൂലകഥയുടെ പരിണാമഗുപ്തിയുമായി ചേർത്തുചിന്തിയ്ക്കുമ്പോൾ ഇത് ഒരു പ്രമാദമാണ്. എന്നാൽ, ഭാരതകഥയുടെ പരിണാമത്തിലല്ല, രംഗത്തിന്റെ നാടകീയതയിലാണ് കോട്ടയത്തുന്മ്പുരാന്റെ ശ്രദ്ധ എന്നു നിരൂപകർ നിരീക്ഷിയ്ക്കുന്നു.