രണഭുവി കാണാം

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

നന്ദികേശ്വരൻ

പല്ലവി:
രണഭുവികാണാംപരാക്രമംതവ
രണഭുവികാണാംപരാക്രമം

ചരണം 2:
കൃത്യാകൃത്യവിവേകംനിതരാം
ദൈത്യജനങ്ങൾക്കുണ്ടോപാർത്താൽ
ഇത്തരമോരോവാക്കുകൾചൊൽവതു
മൃത്യുവശംഗതനായിട്ടല്ലോ

അർത്ഥം: 

യുദ്ധഭൂമിയിൽ നിന്റെ പരാക്രമം കാണാം. ചെയ്യണ്ടതും ചെയ്യണ്ടാത്തതുമായ കാര്യങ്ങളിലെ വ്യത്യാസങ്ങൾ രാക്ഷസജനങ്ങൾക്ക് ഇല്ല തന്നെ. ഇങ്ങനെ ഓരോന്ന് പറയുന്നത് മരണം അടുത്തതുകൊണ്ട് തന്നെ ആണ്.