അത്രമറുത്തുകരുത്തൊടെ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

നന്ദികേശ്വരൻ

ചരണം 7:
അത്രമറുത്തുകരുത്തൊടെതിര്‍ത്തൊരു
ശക്തിമതാംവരനാകിയനിന്‍തല
കൂര്‍ത്തനഖാഗ്രംകൊണ്ടുപിളര്‍ന്നഥ
ചീര്‍ത്തശരീരമശേഷംകളവന്‍

(( ഏഴാംചരണത്തിന്‌പാഠഭേദം

കൂര്‍ത്തനഖാഗ്രംകൊണ്ടിഹനിങ്ങളെ
ചീര്‍ത്തശരീരമശേഷംരണഭൂവി
സത്വരമേവപിളര്‍ന്നുടനന്തക-
പത്തനവാസികളാക്കുവനിപ്പോള്‍

ഏഴാംചരണത്തിലെഉത്തരാര്‍ദ്ധത്തിന്‌മറ്റൊരുപാഠം

കയ്ത്തലഹതികൊണ്ടാശുതരേണ
തകര്‍ത്തീടുന്നൊണ്ടധുനാഞാന്‍ ))

അർത്ഥം: 

അത്രയ്ക്ക് കയർക്കുന്ന ശക്തിമാന്മാരായ നിങ്ങളുടെ തല, എന്റെ കൂർത്തനഖങ്ങളുടെ അറ്റം കൊണ്ട് നിന്റെ തടിച്ച ശരീരത്തിൽ നിന്നും കളയും ഞാൻ.
പാഠഭേദം, കൂർത്തനഖങ്ങളെ കൊണ്ട് കൊന്ന് നിങ്ങളെ വേഗം തന്നെ യമപുരിവാസികൾ ആക്കുന്നുണ്ട് ഇപ്പോൾ.