ദേവരാജ നമാമി ജയന്തോഹം

രാഗം: 

മദ്ധ്യമാവതി

താളം: 

അടന്ത

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

ജയന്തൻ

നികൃത്തകുചനാസികാം നിശിചരീം നിരസ്യാനനാ

നിരുദ്ധമമരാംഗനാനികരമഞ്ജസാ മോചയൻ

നിവൃത്ത്യ സമരാങ്കണാൽ സ ഖലു നിർജ്ജരേന്ദ്രാത്മജോ

നിപത്യ ചരണേ പിതുർന്നിഖിലമേതദാവേദയൽ

ദേവരാജ, നമാമി ജയന്തോഹം താവകേ ചരണേ

ദേവവൈരിനിഷൂദന, കേൾക്കണം

കേവലമിഹ വാചമിദാനീം

ഭീമബാഹുപരാക്രമശാലിനീ

ഭൗമദാനവചോദിതയാമൊരു

കാമരൂപിണിയാകും നിശാചരീ

സോമനേർമുഖിമാരെ ഹരിച്ചഹോ!

കൊണ്ടൽ വേണിമാരെക്കൊണ്ടുപോകുമ്പോൾ

കണ്ടു കാമിച്ചിതെന്നെയുമവൾ

അണ്ടർനായക, ഛേദിച്ചു ഞാനവൾ-

ക്കിണ്ടലേകുവാൻ നാസാകുചങ്ങളെ.

അന്നേരമവൾ കൊണ്ടങ്ങുപോയൊരു

കന്നൽനേർമിഴിമാരെയും വിട്ടുടൻ

ഇന്നു നിൻസവിധേ വന്നു ഞാനിതു

നന്ദിയോടു ഭവൽകൃപകൊണ്ടല്ലൊ

അരങ്ങുസവിശേഷതകൾ: 

പതിവില്ല.